നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച നെൽവയൽ - തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം. നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ പാസാക്കിയ...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച നെൽവയൽ - തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം. നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ പാസാക്കിയ ദിവസത്തെ കേരളാ നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ബില്‍ പാസാക്കി. ബില്ലിനെതിരായ പ്രതിഷേധത്തിന് പിന്നാലെ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം സഭ വിട്ടു.എന്നാല്‍ പ്രതിപക്ഷത്തോട് സഹതാപമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

1967ലെ ഭൂവിനിയോഗ നിയമം വരുന്നതിന് മുമ്പ് നികത്തിയ പാടങ്ങൾ ക്രമപ്പെടുത്താൻ നെൽവയൽ - തണ്ണീർത്തട നിയമം ഭേദഗതി വരുത്താനാണ് സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. 2018ലെ നെൽവയൽ - തണ്ണീർത്തട ഭേദഗതി നിയമത്തിലാണ് ഈ മാറ്രം ഉൾപ്പെടുത്തുക. കോടതി നിർദ്ദേശത്തെ തുടർന്നാണ് 2008ലെ നിയമം ഭേദഗതി ചെയ്യുന്നത്. 1967ന് മുമ്പ് നികത്തിയതാണെന്ന് തെളിയിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ പുതിയ നിയമത്തിലുണ്ടാവും.

എന്നാൽ, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2008-ലെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഭേദഗതികൾ കൊണ്ടുവരുന്നതിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സർക്കാർ ബിൽ പാസാക്കിയത്.

Read More >>