ദേ​ശീ​യ ദു​ര​ന്ത നിവാരണ സേ​ന​ ഇ​ടു​ക്കി​യി​ലെ​ത്തി 

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ദേ​ശീ​യ ദു​ര​ന്ത നിവാരണ സേ​ന​യു​ടെ ഒ​രു സം​ഘം ഇ​ടു​ക്കി​യി​ലെ​ത്തി. ചെ​ന്നൈ...

ദേ​ശീ​യ ദു​ര​ന്ത നിവാരണ സേ​ന​ ഇ​ടു​ക്കി​യി​ലെ​ത്തി 

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ദേ​ശീ​യ ദു​ര​ന്ത നിവാരണ സേ​ന​യു​ടെ ഒ​രു സം​ഘം ഇ​ടു​ക്കി​യി​ലെ​ത്തി. ചെ​ന്നൈ ആ​റ​ക്കോ​ണ​ത്തു​നി​ന്നും ക്യാ​പ്റ്റ​ൻ പി.​കെ. മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന 46അം​ഗ സം​ഘ​മാ​ണ് ഇടുക്കിയിലെത്തിയത്. അടിയന്തര സാ​ഹ​ച​ര്യ​ങ്ങളിൽ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണി​വ​ർ.

പൈ​നാ​വ് ഗ​വ. യു.​പി ജി​ല്ല സ്​​കൂ​ളി​ലാ​ണ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ആ​ലു​പ്പു​ഴ​യി​ലും തൃ​ശൂ​രും ഓ​രോ സം​ഘം കൂ​ടി എ​ത്തി​യി​ട്ടു​ണ്ട്. ഫൈ​ബ​ർ ബോ​ട്ട്, ലൈ​ഫ് ജാ​ക്ക​റ്റ്, വ​ലി​യ മ​ര​ങ്ങ​ൾ​വ​രെ മു​റി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ട്ട​ർ, വ​ടം, ഐ.​ആ​ർ.​ബി ബോ​ട്ട്, ഒ.​ബി.​എം ബോ​ട്ട് എ​ന്നി​വ​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ക​ല​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ടീം ​ക്യാ​പ്റ്റ​ൻ അറിയിച്ചു.

അതേസമയം അ​ണ​ക്കെ​ട്ടു തുറക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സേ​നാ​വി​ന്യാ​സം ന​ട​ത്തും. എ​ന്തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം ക​ര-​വ്യോ​മ- നാ​വി​ക സേ​ന​ക​ളെ വി​ന്യ​സി​ക്കുമെന്നും ഇ​തോ​ടൊ​പ്പം തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ബോ​ട്ടു​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​യ​താ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചിട്ടുണ്ട്.

അ​ണ​ക്കെ​ട്ട്​ തു​റ​ന്നാ​ൽ വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ, ചെ​റു​തോ​ണി പാ​ല​ത്തി​ന​ടി​യി​ലെ തടസ്സങ്ങള്‌‍ നീക്കി തുടങ്ങി. കുറേ കാലമായി പാ​ലം ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ അ​ടി​യി​ലെ ദ്വാ​ര​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അതുകൊണ്ടു തന്നെ വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ച​ളി​യും ക​ല്ലുമാണ് നീക്കം ചെയ്യുന്നത്.

Read More >>