റിമാന്‍ഡിലുള്ള ഒര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഫാ.ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി.മാത്യു...

റിമാന്‍ഡിലുള്ള ഒര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഫാ.ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.

ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അതേസമയം,കേസിൽ ഒന്നാം പ്രതിയായ ഫാ.സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ രഹസ്യവാദമാണ് ഇന്ന് നടക്കുന്നത്.

ജാമ്യാപേക്ഷയിൽ വിധിയുണ്ടാകുന്നത് വരെ പ്രതികളെ അറസ്സ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി നിർദേശിച്ചിരുന്നു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Story by
Read More >>