ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷയില്‍ രഹസ്യവാദം

Published On: 2018-07-19 05:45:00.0
ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷയില്‍ രഹസ്യവാദം

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ രഹസ്യവാദം നടക്കുന്നു. രഹസ്യവാദം വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഈ ആവശ്യത്തെ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒഴിവാക്കി. കേസിലെ ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

Top Stories
Share it
Top