ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ കേസെടുത്തു

Published On: 2018-07-02T12:15:00+05:30
ലൈംഗിക പീഡനം:  ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നാല് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ കേസെടുത്തു. ബലാത്സംഗകുറ്റത്തിനാണ് നാല് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്.ലൈംഗിക ആരോപണ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചുവൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. 2009ല്‍ കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികനായ ജോബ് മാത്യു ബാലത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.

ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അഞ്ചുപേരെയും വൈദിക ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആരോപണം അന്വേഷിക്കാന്‍ സഭ രൂപീകരിച്ച നിരണം ഭദ്രാസന കൗണ്‍സില്‍ ഇന്ന് വൈകിട്ട് യോഗം ചേരും.

Top Stories
Share it
Top