ലൈംഗികപീഡനം: മറ്റു വൈദികര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: ഓര്‍ത്തഡോക്‌സ് പീഡനക്കേസില്‍ രണ്ട് വെദികര്‍ സുപ്രീംകോടതിയെ സമീപിക്കും. ഒന്നും നാലും പ്രതികളായ എബ്രഹാം വര്‍ഗ്ഗീസും ജെയ്‌സ് ജോര്‍ജുമാണ്...

ലൈംഗികപീഡനം: മറ്റു വൈദികര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: ഓര്‍ത്തഡോക്‌സ് പീഡനക്കേസില്‍ രണ്ട് വെദികര്‍ സുപ്രീംകോടതിയെ സമീപിക്കും. ഒന്നും നാലും പ്രതികളായ എബ്രഹാം വര്‍ഗ്ഗീസും ജെയ്‌സ് ജോര്‍ജുമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇവര്‍ കീഴടങ്ങില്ലെന്ന് വൈദികരുടെ അഭിഭാഷകര്‍ അറിയിച്ചു.

നേരത്തെ രണ്ടാം പ്രതി ജോബ് മാത്യൂ കീഴടങ്ങിയിരുന്നു.കൊല്ലത്ത് അന്വേഷണസംഘത്തിനു കീഴിലാണ് വൈദികന്‍ കീഴടങ്ങിയത്. വൈദികനെ ചോദ്യം ചെയ്യാന്‍ കമ്മീഷണര്‍ ഓഫീസിലെത്തും.

കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു.