മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ: കാണേണ്ടവർ ഇങ്ങോട്ട് വരണമെന്ന് തോമസ് മാർ അത്തനാസിയസ്

Published On: 2018-05-25T15:15:00+05:30
മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ: കാണേണ്ടവർ ഇങ്ങോട്ട് വരണമെന്ന് തോമസ് മാർ അത്തനാസിയസ്

ചെങ്ങന്നൂര്‍: കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്. അങ്ങോട്ടു ചെന്ന് ആരെയും കാണാനാകില്ല. കാണണം എന്നുള്ളവര്‍ക്ക് ഇങ്ങോട്ടുവരാം. അങ്ങോട്ട് ആരെയും ചെന്നു കാണുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിലേക്ക് വരാനായിരുന്നു ക്ഷണം. എന്നാല്‍ അങ്ങോട്ടുപോയി കാണാനാകില്ലെന്ന നിലപാട് തോമസ് മാര്‍ അത്തനാസിയോസ് സ്വീകരിക്കുകയായിരുന്നു.

Top Stories
Share it
Top