ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; യുവതിയുടെ ആരോപണം തള്ളി ഒന്നാം പ്രതിയുടെ വീഡിയോ

Published On: 2018-07-19 10:15:00.0
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; യുവതിയുടെ ആരോപണം തള്ളി ഒന്നാം പ്രതിയുടെ വീഡിയോ

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസില്‍ ക്രൈംബാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒന്നാം പ്രതി ഫാദർ എബ്രഹാം വർ​ഗീസിന്റെ വിശദീകരണ വീഡിയോ പുറത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സംഭവ സമയത്ത് സ്ഥലത്തില്ലെന്നുമാണ് യൂ ട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.

2000ല്‍ താനും യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. അവരുടെ പതിനേഴാം വയസ്സില്‍ താന്‍ ബലാല്‍സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്. എന്നാല്‍, ഇക്കാലത്തൊക്കെ താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. സഭയ്ക്കും ക്രൈബ്രാഞ്ചിനും നല്കിയ പരാതികളില്‍ ബലാല്‍സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇത് തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികത സംശയത്തിനിടയാക്കുന്നതാണ്, എബ്രഹാം വര്‍ഗീസ്‌ പറയുന്നു.

യുവതിയുടെ ആരോപണങ്ങളെ തള്ളി പറയുന്ന എബ്രഹാം വര്‍ഗീസ്‌ യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. യുവതിയെ മോഷണക്കുറ്റമാരോപിച്ചാണ് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കുകളിലായിപ്പോയതിനാലാണ് വിശദീകരണം വൈകിയതെന്നും വീഡിയോയില്‍ എബ്രഹാം വര്‍ഗീസ്‌ പറയുന്നു. വിവാദമായതോടെവീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.

Top Stories
Share it
Top