കുമ്പസാരം മറയാക്കി പീഡനം; ഒരു വൈദികൻ കൂടി അറസ്റ്റിൽ

കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഒരു വൈദികനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ജോൺസൺ വി. മാത്യു​...

കുമ്പസാരം മറയാക്കി പീഡനം; ഒരു വൈദികൻ കൂടി അറസ്റ്റിൽ

കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഒരു വൈദികനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ജോൺസൺ വി. മാത്യു​ ആണ്​ അറസ്​റ്റിലായത്​. കോഴ​ഞ്ചേരിയിലെ വീട്ടിൽ നിന്നാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്​. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ്​ ഇയാൾക്കെതിരെ ചുമത്തിയത്​. ഇയാളെ തിരുവല്ല ക്രൈം ​ബ്രാഞ്ച്​ ഒാഫീസിൽ എത്തിച്ചു.

കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി ജോബ്​ മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിരുന്നു. ജോൺസൺ വി. മാത്യുവിന്റെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുത്തിരുന്നില്ല. മറ്റ്​ മൂന്ന്​ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Read More >>