കുമ്പസാര പീഡന കേസില്‍ വൈദികന് ജാമ്യം

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന...

കുമ്പസാര പീഡന കേസില്‍ വൈദികന് ജാമ്യം

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

പാസ്‌പോര്‍ട്ട് കേസ് വിചാരണ നടത്തുന്ന കോടതിയില്‍ സമര്‍പ്പിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഇരയെയോ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. തുടങ്ങിയവയാണ് ഉപാധികള്‍.

രണ്ടാഴ്ച്ച പൊലീസ് കസ്റ്റഡിയിലായിരുന്നിട്ടും ചോദ്യം ചെയ്തില്ലെന്ന് പ്രതിഭാഗം വാദിച്ചു. എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണ്. തുടര്‍ന്നാണ് കോടതി കേസില്‍ രണ്ടാം പ്രതിയായ വൈദികന് ജാമ്യം അനുവദിച്ചത്.

കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് ജോബ് മാത്യു ഉള്‍പ്പെടെയുള്ള വൈദികര്‍ക്കെതിരായ കേസ് . കേസിലെ മറ്റാരു പ്രതി ജോണ്‍സണ്‍ മാത്യുവിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Read More >>