തന്നെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് നിർബന്ധമില്ല: പി ജെ കുര്യൻ

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന്​ നിർബന്ധമില്ലെന്ന്​ കോൺ​ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ...

തന്നെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് നിർബന്ധമില്ല: പി ജെ കുര്യൻ

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന്​ നിർബന്ധമില്ലെന്ന്​ കോൺ​ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യൻ. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ അയച്ച കത്തിലാണ്​ കുര്യ​ൻ ഇക്കാര്യം വ്യക്തമാക്കിയത്​. രാഹുലിന്​​ ഉചിതമെന്ന്​ തോന്നുന്ന ആരെയും തൽസ്ഥാനത്തേക്ക്​ പരിഗണിക്കാമെന്നും ആ തീരുമാത്തെ താൻ അംഗീകരിക്കുമെന്നും കുര്യൻ കത്തിൽ പറയുന്നു.

കൂടാതെ രാജ്യസഭാ സ്ഥാനാർഥിയായി ചില നേതാക്കന്മാരുടെ പേരുകളും കുര്യൻ നിർദ്ദേശിച്ചിട്ടുണ്ട്. എം എം ഹസൻ, വി എം സുധീരൻ, രാജ്​മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്​മാൻ, പി സി ചാക്കോ, പി സി വിഷ്ണുനാഥ്​ എന്നിവരെയാണ് കത്തിൽ കുര്യൻ നിർദ്ദേശിച്ചിട്ടുള്ളത്.

രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസ്​ എമ്മിന്​ നൽകരുതെന്നും കുര്യൻ കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകില്ലെന്ന്​ ഹൈകമാൻഡ്​ തീരുമാനമെടുത്തിട്ടുണ്ട്​. അടുത്ത തവണ സീറ്റ്​ നൽകാമെന്ന്​ മാണിക്ക്​ ഉറപ്പ്​ നൽകിയെന്നാണ് വിവരം.

Story by
Read More >>