കീഴാറ്റൂരില്‍ അനുനയത്തിന്റെ പാത സ്വീകരിച്ച് സിപിഐഎം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വയല്‍ക്കിളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ പുതിയ പാത സ്വീകരിക്കാന്‍ സിപിഐഎം നീക്കം. വയലിലൂടെ ബൈപ്പാസ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തതിന്റെ...

കീഴാറ്റൂരില്‍ അനുനയത്തിന്റെ പാത സ്വീകരിച്ച് സിപിഐഎം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വയല്‍ക്കിളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ പുതിയ പാത സ്വീകരിക്കാന്‍ സിപിഐഎം നീക്കം. വയലിലൂടെ ബൈപ്പാസ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തതിന്റെ പേരില്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനാണ് ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തീരുമാനം. സമരസംഗമം വന്‍വിജയമായതും ബിജെപി സമരത്തില്‍ ഇടപെടാന്‍ തീരുമാനിച്ചതുമാണ് പുതിയ നീക്കത്തിനു കാരണം.

പുറത്താക്കിയ പതിനൊന്ന് പാര്‍ട്ടി അംഗങ്ങളുടെ വീട് സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ് പി ജയരാജനും മറ്റ് പാര്‍ട്ടി നേതാക്കളും. എന്നാല്‍ സുരേഷ് കീഴാറ്റൂര്‍ അടക്കമുള്ള നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചേക്കില്ല.

ലോംഗ് അടക്കമുള്ള സമരപരിപാടികളില്‍ നിന്ന് പിന്‍മാറണമെന്നും ബിജെപിയും ആര്‍എസ്എസും അടക്കമുള്ളവര്‍ക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം നല്‍കരുതെന്നുമാണ് പി. ജയരാജന്‍ ആവശ്യപ്പെടുന്നത്. സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടി പുനപരിശോധിക്കാമെന്നതടക്കമുള്ള വാഗ്ദാനവും ജയരാജന്‍ വയല്‍ക്കിളികള്‍ക്ക് നല്‍കുന്നുണ്ട്.

Read More >>