വിദ്യാ‌ർത്ഥി രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ​ഗവർണർ പി. സദാശിവം

Published On: 2018-07-23T18:15:00+05:30
വിദ്യാ‌ർത്ഥി രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ​ഗവർണർ പി. സദാശിവം

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെണ് ​ഗവർണർ പി.സ​ദാശിവം. വിദ്യാർഥികൾ പഠനത്തിലാണു ശ്രദ്ധിക്കേണ്ടത്. കലാലയ രാഷ്ട്രീയത്തോടു യോജിപ്പില്ല. പഠനം പൂർത്തിയാക്കിയിട്ടു മതി രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ക്യാംപസിൽ ഒരു സംഘടനയേയും അനുവദിക്കേണ്ട എന്നാണു തന്റെ അഭിപ്രായം. അഭിമന്യു വധക്കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ മഹാരാജാസ് ക്യാംപസിൽ തീവ്രവാദ സംഘടനകൾ കടന്നു കയറിയോ എന്നതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top