പാലക്കാട് കോച്ച് ഫാക്ടറി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാലക്കാട്-കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് റെയില്‍വെ മന്ത്രാലയം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം...

പാലക്കാട് കോച്ച് ഫാക്ടറി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാലക്കാട്-കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് റെയില്‍വെ മന്ത്രാലയം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം റെയില്‍വെ മന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ തീരുമാനം. എംപിമാരായ എംബി രാജേഷും, എ സമ്പത്തും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതേസമയം വി.എസ്.അച്ചുതാനന്ദന് അയച്ച കത്തില്‍ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ റെയില്‍വെ മന്ത്രി ഉറപ്പ് കൊടുത്തിരുന്നു. കോച്ചുകളുടെ ആവശ്യകതയും ഏതുതരം കോച്ചുകളാണ് ആവശ്യമെന്നതും സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ടുപോക്കെന്നും മന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിയുമായി വി.എസ് നടത്തിയ കൂടിക്കാഴ്ചായില്‍ ഫാക്ടറി സംബന്ധിച്ച് വി.എസ് കൈമാറിയ കത്തിനുള്ള മറുപടിയായിട്ടായിട്ടായിരുന്നു പീയുഷ് ഗോയലിന്റെ കത്ത്.

550 കോടി രൂപയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ചിലവ് വരുന്നത്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് 450 കോടി രൂപ പ്രതിവര്‍ഷം വരുമാനവും കിട്ടും. എന്നാല്‍ മന്ത്രാലയം ഫാക്ടറി സ്ഥാപിക്കേണ്ടതില്ലായെന്ന തീരുമാനത്തിലെത്തിയതോടെ കേരളത്തിന്റെ വലിയ പ്രതീക്ഷകളാണ് അസ്തമിക്കുന്നത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി നിരവധി പേരാണ് കൃഷിഭൂമി വിട്ടുകൊടുത്തിട്ടുള്ളത്. 2008ല്‍ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ കൃഷിഭൂമിയുള്‍പ്പെടെ ഏറ്റെടുത്ത് നല്‍കിയത് 239 ഏക്കറാണ്. ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ചതല്ലാതെ 10 വര്‍ഷത്തിനിപ്പുറം യാതൊരു നടപടിയുമില്ല. നിര്‍മ്മാണ പങ്കാളിയെ നിശ്ചയിക്കുന്നത് നീണ്ടതും പദ്ധതി വൈകാന്‍ പ്രധാന കാരണമായി.

Read More >>