പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86വയസ്സായിരുന്നു. വഴുതക്കാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. ഭാഷാ...

പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86വയസ്സായിരുന്നു. വഴുതക്കാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. ഭാഷാ ശുദ്ധിക്ക് ഏറെ പ്രാധാന്യം നല്‍കി നിരവധി പുസ്തകങ്ങള്‍ രചിച്ചു.

പാലക്കാട് ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം ഗവ.കോളേജുകളില്‍ അധ്യാപകനായിരുന്നു. തെളിമലയാളത്തില്‍ നിരവധി ക്ലാസുകളെടുത്തു. ബാലസാഹിത്യ കൃതികളുള്‍പ്പെടെ 20ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌.
'സ്മൃതിരേഖകള്‍' ആത്മകഥയാണ്. മലയാളവും മലയാളികളും, തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, ശുദ്ധമലയാളം തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍.

നാരായണീയത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ പുരസ്‌കാരം ലഭിച്ചു. സമഗ്രസംഭാവനക്കുള്ള കേരള
സാഹിത്യ പുരസ്‌കാരം, ഇളംകുളം കുഞ്ഞന്‍പിള്ള പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ബാലസാഹിത്യ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Read More >>