ഗ്ലൗസും മാസ്‌കും ധരിച്ച് എംഎല്‍എ സഭയില്‍; അപഹാസ്യമെന്ന് പിണറായി

തിരുവനന്തപുരം: ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലി തര്‍ക്കം. എംഎല്‍എയുടെ നടപടി...

ഗ്ലൗസും മാസ്‌കും ധരിച്ച് എംഎല്‍എ സഭയില്‍; അപഹാസ്യമെന്ന് പിണറായി

തിരുവനന്തപുരം: ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലി തര്‍ക്കം. എംഎല്‍എയുടെ നടപടി അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് എംഎല്‍എ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്തിനാണ് മാസ്‌ക് ധരിച്ചതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ചോദിച്ചു.

എന്നാൽ അത്യന്തം ഗൗരവമുള്ള വിഷയത്തിൽ സഭയുടെ ശ്രദ്ധ ക്ഷണിക്കാനാണ് മാസ്ക് ധരിച്ചെത്തിയതെന്ന്‌ പാറക്കൽ അബ്ദുല്ല പറഞ്ഞു. കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട് ഭാഗത്തെ ജനങ്ങൾ പൂർണ്ണമായും ആശങ്കയിലാണ്. സർക്കാർ ഗൗരവമായി ഈ വിഷയത്തെ കാണണം. ഭീതിയകറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

എന്നാൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ആവശ്യമായ നടപടികളെല്ലാം സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കോഴിക്കോട് ഇപ്പോൾ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാൽ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു.

Read More >>