- Tue Feb 19 2019 14:49:14 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 14:49:14 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
പറശിനിക്കടവില്‍ നാഗരാജാവിന് രാജകുമാരന്മാര് പിറന്നു
കണ്ണൂര്‍: പറശിനിക്കടവ് പാമ്പുവളര്ത്തുകേന്ദ്രത്തിന്െറ ചരിത്രത്തിലാദ്യമായി രാജജനനം. നാഗങ്ങളുടെ രാജാവായ രാജവെമ്പാലയ്ക്ക് നാല് രാജകുമാരന്മാരാണ് പിറന്നത്. കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് രാജവെമ്പാലകളെ ഇണചേര്‍ത്ത് മുട്ടകള്‍ വിരിയിച്ചെടുത്ത ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും സംഭവമാണിത്.
മംഗളൂരുവിനടുത്ത് പിലിക്കുളയിലെ ശിവരാമകാരന്ത് ബയോളജിക്കല്‍ പാര്‍ക്കിലാണ് 2011 ജൂലൈ 31 ന് ഇതിന് മുമ്പ് കൃത്രിമ ആവാസവ്യവസ്ഥയില്‍ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞത്. നേരത്തെ രണ്ട് തവണ പറശിനിക്കടവില്‍ രാജവെമ്പാലകളെ ഇണചേര്ത്തിരുന്നുവെങ്കിലും മുട്ടകള്‍ ഫംഗസ് ബാധിച്ച് നശിക്കുകയായിരുന്നു.
ആദ്യതവണ 21 മുട്ടകളാണ് ഇട്ടതെങ്കില്‍ രണ്ടാംതവണ ഇണചേര്ന്നതല്ലാതെ മുട്ടകളിടാത്തതിനാല് വിജയിച്ചില്ല. ഇപ്പോള്‍ 11 മുട്ടകളില്‍ നാലെണ്ണമാണ് വിരിഞ്ഞത്. മാര്‍ച്ച് മാസത്തിലാണ് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ആണ്-പെണ് പാമ്പുകളെ ഇണചേര്‍ത്തത്. മെയ് 29 നാണ് പാമ്പ് മുട്ടയിട്ടത് പാര്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. അന്നുമുതല്‍ തന്നെ അതീവ രഹസ്യമായി മുട്ടകള്‍ക്ക് വിരിയാനാവശ്യമായ സ്വാഭാവിക അന്തരീഷം പാര്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.
സന്ദര്‍ശകരെ ആരെയും പാമ്പ് മുട്ടകള്‍ക്ക് അടയിരിക്കുന്ന വിവരം അറിയിച്ചിരുന്നില്ല. നാല് കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി ഫണം വിടര്‍ത്തിയതോടെ അതീവ ശ്രദ്ധയോടെയാണ് റിയാസ് മാങ്ങാട്, ടി.വി.സുധാകരന്, ഒ.സജീവന്, പാര്‍ക്കിലെ വെറ്റിനറി സര്ജന് ഡോ.എസ്.അഞ്ജുമോള്‍ എന്നിവര്‍ പരിചരണം നല്‍കിയത്.
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ പത്ത് ദിവസത്തേക്ക് യാതൊരു ഭക്ഷണവും കഴിക്കില്ലെന്നും പടംപൊഴിച്ചതിന് ശേഷം ചെറിയ ഇനം പാമ്പുകളാണ് ഇവയ്ക്ക് ഭക്ഷണമായി നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി
