പറവൂരിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം

Published On: 13 Jun 2018 6:15 AM GMT
പറവൂരിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം

കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു. കോട്ടുവളളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന്‍ സ്വർണമാണ് മോഷണം പോയത്. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ നഷ്ടമായി.

രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. തൃക്കപുരം ദേവീ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഓട് പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നു. എന്നാൽ, അവിടെ നിന്ന് സ്വർണം ലഭിക്കാത്തതിനാൽ ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവൻ സ്വർണാഭരണവും അറുപതിനായിരം രൂപയും കവർന്നത്.

സമീപത്തുള്ള ശ്രീനാരായണ ക്ഷേത്രത്തിലും മോഷണം നടന്നു. ഇവിടെ നിന്ന് 20 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്നിട്ടുണ്ട്. ക്ഷേത്രത്തിലെ സിസിടിവിയും മോഷണം പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

Top Stories
Share it
Top