പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പുതിയ എം.ബി.ബി.എസ്. പ്രവേശനത്തിന് അനുമതി

തിരുവനന്തപുരം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ അധ്യായന വര്‍ഷം നൂറ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്...

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പുതിയ എം.ബി.ബി.എസ്. പ്രവേശനത്തിന് അനുമതി

തിരുവനന്തപുരം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ അധ്യായന വര്‍ഷം നൂറ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എം.സി.ഐ.യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം നൂറ് വിദ്യാര്‍ത്ഥികളെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.

അന്തിമ ഉത്തരവ് വന്നാല്‍ അടുത്ത ബാച്ചിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. എം.സി.ഐ.യുടെ അംഗീകാരം ലഭിച്ചതോടെ സാധാരണക്കാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചില സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് അംഗീകരം ലഭിക്കില്ലെന്ന് കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.

എം.സി.ഐ നടത്തിയ പരിശോധനയില്‍ കോളേജിന്റെ നിലവിലുള്ള സംവിധാനങ്ങളില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഈ പോരായ്മകള്‍ പരിഹരിച്ചിരുന്നു. ഡി.എം.ഇ.യും കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും അടങ്ങുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി എം.സി.ഐ. ഉന്നതാധികാര സമിതിയ്ക്ക് അയച്ചിരുന്നു. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ഈ അധ്യയന വര്‍ഷത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ എം.ബി.ബി.എസ്. പ്രവേശനത്തിന് അനുമതി നല്‍കിയത്.


Read More >>