പരുമല പള്ളി ദേശീയ തീര്‍ത്ഥാക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ബിജെപിയുടെ പ്രചാരണം

Published On: 2018-03-16T12:00:00+05:30
പരുമല പള്ളി ദേശീയ തീര്‍ത്ഥാക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ബിജെപിയുടെ പ്രചാരണം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ശബരിമലയുടെ ചരിത്രമ്യൂസിയം സ്ഥാപിക്കുമെന്നും പരുമല പള്ളി ദേശീയ തീര്‍ത്ഥാടക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ചെങ്ങന്നൂരിലെ ന്യൂനപക്ഷത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും വര്‍ഗീയ പ്രചാരണങ്ങള്‍ നടന്നിട്ടും കഴിഞ്ഞ തവണ ചെങ്ങന്നൂരിലെ ന്യൂനപക്ഷം വോട്ടു ചെയ്തത് തനിക്കാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ചെങ്ങന്നൂരില്‍ വികസനങ്ങളുണ്ടായത്. എസ്എന്‍ഡിപിയുടെ പിന്തുണ ബിജെപിക്ക് നഷ്ടമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top