യോഗിയുടെ ഉറപ്പ് ലഭിച്ചു; പതഞ്ചലി ഫുഡ് പാര്‍ക്ക് യു.പിയില്‍ തന്നെ: രാംദേവ്

Published On: 2018-06-07T10:00:00+05:30
യോഗിയുടെ ഉറപ്പ് ലഭിച്ചു; പതഞ്ചലി ഫുഡ് പാര്‍ക്ക് യു.പിയില്‍ തന്നെ: രാംദേവ്

വെബ്ഡസ്‌ക്: ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പതഞ്ചലി ഫുഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കാനുളള തിരുമാനം പുനപരിശോധിക്കുമെന്ന് ബാബ രാംദേവ്. 450 ഏക്കര്‍ ഭൂമിയില്‍ 600 കോടി രൂപയുടെ പദ്ധതി ആരംഭിക്കാനുളള രാംദേവിന്റെ നീക്കം അനുമതിയില്ലാതെ ഉപേക്ഷിച്ചതായി വാര്‍ത്ത പരന്നിരുന്നു.

തന്റെ പദ്ധതി ആരംഭിക്കാനുളള സ്ഥലം അനുവദിക്കുന്നതിന് മുഖ്യമന്ത്രി യോഗിക്ക് താല്‍പ്പര്യമില്ലെന്ന് ബുധനാഴ്ച്ച രാംദേവ് ആരോപിക്കുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടു. യോഗിയുടെ ഇടപ്പെടലിനെ തുടര്‍ന്ന് നിയമനടപടി വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പ് നടപടി തുടങ്ങി. ''പതഞ്ചലി ഭക്ഷ്യസംസ്‌കരണപ്ലാന്റ് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. രാംദേവുമായി മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ട്. നിയമനടപടികള്‍ ഉടനെ പൂര്‍ത്തിയാകും'' യു.പി വ്യവസായി സതീഷ് മഹാന പറഞ്ഞു. അതെസമയം, പദ്ധതി ഉപേക്ഷിക്കാനുളള തിരുമാനം പുനപരിശോധിക്കുമെന്ന് പതഞ്ചലി ആയുര്‍വേദ കമ്പനി അറിയിച്ചു.

Top Stories
Share it
Top