ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു; പട്ടാമ്പി പാലം താൽക്കാലികമായി അടച്ചു

പട്ടാമ്പി: ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി....

ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു; പട്ടാമ്പി പാലം താൽക്കാലികമായി അടച്ചു

പട്ടാമ്പി: ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയറുടെ നിർദ്ദേശത്തി​ന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ രണ്ട് ഭാഗത്തും പൊലീസ് കയർ കെട്ടിയാണ് നിരോധനമേർപ്പെടുത്തിയത്. പാലം കടന്നു പോകേണ്ട വാഹനങ്ങൾ മറ്റ്​ വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും ഒഴുക്ക് കുറയുന്നതിനനുസരിച്ച് നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു.

ചിത്രം: പ്രവീണ്‍ സി ഗോവിന്ദ് / ട്വിറ്റർ

Read More >>