അവിശ്വാസം പാസായി, പയ്യോളി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

Published On: 25 Jun 2018 7:45 AM GMT
അവിശ്വാസം പാസായി, പയ്യോളി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

കോഴിക്കോട് : എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് പയ്യോളി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യുണൈറ്റഡ് യു.ഡി.എഫ് വിട്ട സാഹചര്യത്തിലായിരുന്നു എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസം പ്രമേയം വിജയിച്ചതിനെ തുടര്‍ന്ന് ലീഗിന്റെ പി.കുത്സുവിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിയേണ്ടി വരും.

36 കൗണ്‍സിലര്‍മാരില്‍ 20 പേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇതില്‍ 3 പേര്‍ ജെ ഡി യു അംഗങ്ങളാണ്. 36 അംഗ കൗണ്‍സില്‍ യു.ഡി.എഫിന് 19 ഉം എല്‍.ഡി.എഫിന് 16ാം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

Top Stories
Share it
Top