പഴനിയില്‍ വാഹനാപകടം: ആറ് മലയാളികള്‍ മരിച്ചു

Published On: 2018-05-09 02:45:00.0
പഴനിയില്‍ വാഹനാപകടം: ആറ് മലയാളികള്‍ മരിച്ചു

ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു.കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ്,ഭാര്യ ലേഖ,മകന്‍ മനു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് ഉപകടം ഉണ്ടായത്.

Top Stories
Share it
Top