പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Published On: 2018-06-19T10:30:00+05:30
പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍  പുറത്തുവിട്ടു

കണ്ണൂര്‍: പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തെ അല്‍ഫാത്തീബി ജ്വലറിയില്‍ നിന്നും ഒരു കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.പ്രതികള്‍ കവര്‍ച്ചയ്ക്കു ശേഷം ഇരുചക്ര വാഹനത്തില്‍ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

പിന്നില്‍ പഴയങ്ങാടി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും പ്രതി സംസാരിച്ച ഭാഷ ശൈലിയില്‍ നിന്നും പഴയങ്ങാടി ഭാഗത്ത് നിന്നുള്ളയാളാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിന്റെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയാണ് നിര്‍ണായകമായത്. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Top Stories
Share it
Top