പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തി; ആശങ്ക വേണ്ടെന്നു കളക്ടർ

ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്

പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തി; ആശങ്ക  വേണ്ടെന്നു  കളക്ടർ

തൃശ്ശൂർ: ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തി. ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തിയത്.ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 79. 25 മീറ്ററാണ് ആകെ സംഭരണ ശേഷി.

Read More >>