വികസനവിരോധികളാണ് പെരിങ്ങമലയിലെ ആദിവാസികള്‍: കെ.ടി.ജലീല്‍

Published On: 11 July 2018 7:00 AM GMT
വികസനവിരോധികളാണ് പെരിങ്ങമലയിലെ ആദിവാസികള്‍: കെ.ടി.ജലീല്‍

തിരുവനന്തപുരം:പെരിങ്ങമലയില്‍ മാലിന്യപ്ലാന്റിനെതിരെ സമരം ചെയ്യുന്ന ആദിവാസികള്‍ വികസനവിരോധികളെന്ന് മന്ത്രി കെ.ടി ജലീല്‍. ഒരുപാട് പഠനങ്ങള്‍ക്ക് ശേഷമാണ് പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സമരം ചെയ്യുന്നവര്‍ക്ക് മറ്റു ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവരുതെന്ന് ഒരു കൂട്ടര്‍ ആഗ്രഹിക്കുന്നു,അവരാണ് ഇതിനു പിന്നിലും, അത്യാധുനിക സജ്ജീകരണങ്ങളോടെ തുടങ്ങുന്ന മാലിന്യപ്ലാന്റ് മലിനീകരണം ഉണ്ടാക്കുമെന്നത് അടിസ്ഥാന രഹിതമാണ്.

സര്‍ക്കാര്‍ മാലിന്യപ്ലാന്റുമായി മുന്നോട്ട് പോകും. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മാലിന്യപ്ലാന്റുമായി സംബന്ധിച്ചുള്ള സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.നിലവില്‍ പെരുങ്ങമലയില്‍ വരാന്‍ പോകുന്ന മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശവാസികളും ആദിവാസി ജനങ്ങളും സമരത്തിലാണ്‌

Top Stories
Share it
Top