എണ്ണ വിലയിൽ തുടർച്ചയായ വർദ്ധനവ്; ജനജീവിതം ദുസ്സഹമാകുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവില്‍ ജനജീവിതം ദുസ്സഹമാകുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസ വര്‍ദ്ധിച്ച് 82 രൂപയും ഡീസലിന് 24...

എണ്ണ വിലയിൽ തുടർച്ചയായ വർദ്ധനവ്; ജനജീവിതം ദുസ്സഹമാകുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവില്‍ ജനജീവിതം ദുസ്സഹമാകുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസ വര്‍ദ്ധിച്ച് 82 രൂപയും ഡീസലിന് 24 പൈസ വര്‍ദ്ധിച്ച് 74.60 രൂപയും രേഖപ്പെടുത്തി.കൊച്ചിയില്‍ യഥാക്രമം 80.79, 73.46; കോഴിക്കോട് 81.58, 74.21 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില

തുടര്‍ച്ചയായ 12ാം ദിവസമാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. കര്‍ണാടകയിലെ വോട്ടെടുപ്പിന് ശേഷമാണ് ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ഈ ദിവസത്തിനുള്ളില്‍ പെട്രോളിന് 3.39 രൂപയും ഡീസലിന് 3.8 രൂപയും കൂടി.

രാജ്യത്ത് മെട്രോ നഗരമായ മുംബൈയിലാണ് ഇന്ധനങ്ങള്‍ക്ക് ഏറ്റവും കൂടിയ വില. 85.65 രൂപയാണ് പെട്രോള്‍ വില. ഇന്ധന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല എണ്ണക്കമ്പികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇത് സംബന്ധിച്ച്‌ തീരുമാനമായിരുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. അതേസമയം ചെങ്ങന്നൂർ തെരഞ്ഞടുപ്പിന് ശേഷം വിലകുറയ്ക്കുന്ന കാര്യം പരി​ഗണിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു.

Read More >>