അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും രാജ്യത്ത് എണ്ണ വില കുതിക്കുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറയുമ്പോൾ രാജ്യത്ത് തുടർച്ചയായ 14ാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്. അസംസ്കൃത എണ്ണക്ക്...

അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും രാജ്യത്ത് എണ്ണ വില കുതിക്കുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറയുമ്പോൾ രാജ്യത്ത് തുടർച്ചയായ 14ാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്. അസംസ്കൃത എണ്ണക്ക് ബാരലിന് 329 രൂപയുടെ കുറവാണ് രേഖപ്പടുത്തിയത്.

അതേസമയം പെട്രോളിന് ലിറ്ററിന്​​ 16 പൈസയും ഡീസൽ ലിറ്ററിന്​ 17 പൈസയുടെയും വർദ്ധനവുണ്ടായി​. തിരുവനന്തപുരത്ത്​ പെട്രോളിന് ലിറ്ററിന്​ 82.30രൂപയും ഡീസലിന്​ 74.93 രൂപയുമാണ്​ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്​​ 81.1രൂപയും ഡീസലിന്​ 73.72 രൂപയുമാണ്​ വില.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്ന പ്ര​തി​ദി​ന വി​ല നി​ർ​ണ​യം വോട്ടെടുപ്പ് ​ ക​ഴി​ഞ്ഞ​തോ​ടെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ ഡി​സ​ൽ വി​ല വ​ർ​ദ്ധ​ന​യ്ക്കെ​തി​രെ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ഹാ​ര​ത്തിനായാണ് ശ്രമിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പക്ഷം. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിന് ശേഷം വില കുറയ്ക്കുന്ന കാര്യം പരി​ഗണിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്ത പ്രതികരിച്ചിരുന്നു.

Story by
Read More >>