ഇന്ധനവില കുറയ്ക്കാൻ കേരള സർക്കാർ; തീരുമാനം നാളത്തെ മന്ത്രിസഭാ യോ​ഗത്തിൽ

തിരുവനന്തപുരം: തുടര്‍ച്ചയായി 16ാം ദിവസവും ഇന്ധനവില ഉയരുന്നതിനെ തുടർന്ന് സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാൻ സർക്കാർ. ഇതുസംബന്ധിച്ച തീരുമാനം...

ഇന്ധനവില കുറയ്ക്കാൻ കേരള സർക്കാർ; തീരുമാനം നാളത്തെ മന്ത്രിസഭാ യോ​ഗത്തിൽ

തിരുവനന്തപുരം: തുടര്‍ച്ചയായി 16ാം ദിവസവും ഇന്ധനവില ഉയരുന്നതിനെ തുടർന്ന് സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാൻ സർക്കാർ. ഇതുസംബന്ധിച്ച തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലുണ്ടാകും. സംസ്ഥാനം ഇന്ധനത്തിന് മേൽ 32 ശതമാനം വാറ്റ് നികുതിയാണ് ഈടാക്കുന്നത്. അതായത് ലിറ്ററിന് 19 രൂപ.

അതുകൊണ്ട് വാറ്റ് നികുതിയില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ചാകും മന്ത്രിസഭാ യോഗം ചർച്ചചെയ്യുക. എന്നാല്‍ ഇന്ധനവില എത്രയാക്കി കുറയ്ക്കും എന്നകാര്യത്തിൽ ധാരണയായിട്ടില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് അവസാനമായി ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്.

Read More >>