11ാം ദിവസവും ഇന്ധന വില മുന്നോട്ട് തന്നെ;വലഞ്ഞ് ജനം

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ തുടര്‍ച്ചയായ 11ാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 31...

11ാം ദിവസവും ഇന്ധന വില മുന്നോട്ട് തന്നെ;വലഞ്ഞ് ജനം

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ തുടര്‍ച്ചയായ 11ാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന 81.62 രൂപയും ഡീസലിന് 74.36 രൂപയുമായി. കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് തുടര്‍ച്ചയായ 19 ദിവസം ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചായ 11ാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. 11 ദിവസത്തിനിടെ 2.85 രൂപയാണ് പെട്രോളിന് വര്‍ദ്ധിച്ചത്. 2.61 രൂപയുടെ വര്‍ദ്ധനവാണ് ഡീസല്‍ വിലയില്‍ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിച്ചതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ധന വില ഉയരാന്‍ കാരണം.

അതേസമയം ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് വിമര്‍ശനം. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ധന വിലവര്‍ദ്ധനവ് ചര്‍ച്ച ചെയ്തില്ല.

നിലവില്‍ ഇന്ധന കമ്പനികളാണ് വില നിയന്ത്രിക്കുന്നത്. ദിവസവും രാവിലെ ആറു മണിക്കാണ് വില പുതുക്കുന്നത്.