പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു: പെട്രോളിന് 14 പൈസയും,ഡീസലിന് 20 പൈസയും കൂടി

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി സര്‍വ്വകാല റെക്കോര്‍ഡിലേക്കു നീങ്ങുന്നു.പെട്രോളിന് 14 പൈസയും,ഡീസലിന് 20 പൈസയുമാണ് കൂടിയത്....

പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു: പെട്രോളിന് 14 പൈസയും,ഡീസലിന് 20 പൈസയും കൂടി


കൊച്ചി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി സര്‍വ്വകാല റെക്കോര്‍ഡിലേക്കു നീങ്ങുന്നു.പെട്രോളിന് 14 പൈസയും,ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 78.57 രൂപയും ഡീസലിന് 71.49 രൂപയുമാണ് വില. ഒരുമാസം കൊണ്ടു 2.32 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. അതേസമയം, ഡീസലിന് .3.31 രൂപയും വര്‍ധിച്ചു. അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പെട്രോള്‍ വില കുതിക്കുന്നത്.

അതേ സമയം ഇന്നത്തെ രാജ്യന്തര എണ്ണ വില ബാരലിന് 73.51 ഡോളറാണ്.രാജ്യന്തര എണ്ണ വില ഇരട്ടിയിലേറെ ഉണ്ടായിരുന്ന സമയത്തെ പെട്രോള്‍ വിലയ്ക്കടുത്താണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.ഡീസല്‍ വിലയില്‍ ലിറ്ററിന് 15 രൂപയിലേറെ അധികവും.

Story by
Read More >>