തുടര്‍ച്ചയായ വര്‍ദ്ധനവ്; സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍

Published On: 2018-05-22T09:00:00+05:30
തുടര്‍ച്ചയായ വര്‍ദ്ധനവ്; സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍

തിരുവന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. സംസ്ഥനത്ത് പെട്രോളിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയും രേഖപ്പെടുത്തി.


കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും ഡീസലിന് 72.48 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും പെട്രോള്‍വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നും അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top Stories
Share it
Top