കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന ആലഞ്ചേരിയുടെ വാദം പൊളിയുന്നു; ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍ തന്നോടു പരാതി പറഞ്ഞിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...

കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന ആലഞ്ചേരിയുടെ വാദം പൊളിയുന്നു; ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍ തന്നോടു പരാതി പറഞ്ഞിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. കന്യാസ്ത്രീയും കര്‍ദിനാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ബിഷപ്പ് പീഡിപ്പിച്ചതായി പരാതി ഉന്നയിച്ച കന്യാസ്ത്രീയുമായും കർദിനാളും തമ്മിൽ ഈ വിഷയത്തെ കുറിച്ച് നടത്തിയ ഫോൺസംഭാഷണം എന്നു കരുതപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നിട്ടുളളത്.

വിഷയത്തില്‍ തനിക്ക് സഹായമൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നു. പൊലീസ് ചോദിച്ചാല്‍ ഒന്നും അറിഞ്ഞിട്ടില്ലായെന്നു മാത്രമേ പറയുകയുള്ളൂവെന്നും കർദിനാൾ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യം തന്നോടു പറഞ്ഞിട്ടില്ലെന്ന് ഇന്നലെ അന്വേഷണ സംഘത്തിനോട് കര്‍ദിനാള്‍ മൊഴി നൽകിരുന്നു. ഈ വാദം പൂര്‍ണമായും തള്ളിക്കളയുന്ന തരത്തിലുള്ളതാണ് ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍.

കേസ് കൊടുക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കന്യാസ്ത്രീ പറയുമ്പോള്‍ അഡ്വക്കേറ്റുമായി ആലോചിച്ച ശേഷം ചെയ്യൂ എന്ന് അദ്ദേഹം ഉപദേശം നല്‍കുന്നുണ്ട്. താന്‍ പറഞ്ഞിട്ടാണ് അവിടെ നിന്നും പോരുന്നതെന്ന് ആരോടും പറയരുത്. നാട്ടിലെത്തിയ ശേഷം പരാതി തന്നാല്‍ ആലോചിക്കാമെന്നും ആലഞ്ചേരി കന്യാസ്ത്രീക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണ്. പിതാവ് എട്ടാം തിയതി ഇറ്റലിയിലേക്ക് പോവുകയാണ്. അതിന് മുന്‍പ് ഒരു അപ്പോയിന്‍മെന്റെങ്കിലും ശരിയാക്കി തരണം എന്ന് കന്യാസ്ത്രീ ആവശ്യപ്പെട്ടിരുന്നു. അപ്പോയിന്‍മെന്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ആലഞ്ചേരിയുടെ മറുപടി.

അപ്പോയിന്‍മെന്റ് എടുത്ത് തന്നാല്‍ ഞാനിതെല്ലാം അറിഞ്ഞുവെന്ന് വരില്ലേയെന്ന് ആശങ്കയും ആലഞ്ചേരി പറയുന്നുണ്ട്. ഒരു സഹോദരന്‍ അച്ചനായി ഇല്ലേ , ആ ബ്രദറിനെയും കൂട്ടി ചെന്നാല്‍ മതി. താന്‍ ഇടപെടുന്നത് ശരിയല്ലെന്നും ആലഞ്ചേരിയുടെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

നിങ്ങള്‍ തന്നെ ഉണ്ടാക്കിയതിന് ഞാന്‍ എന്ത് പരിഹാരം ചെയ്യാന്‍ ആണ് എന്നായിരുന്നു മറുപടി. സിറോമലബാര്‍ സഭയിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ആലോചിക്കാം എന്നാണ് ആലഞ്ചേരി പറയുന്നത്. കൈവിടുകയാണെങ്കില്‍ കേസ് കൊടുക്കുമെന്ന കന്യാസ്ത്രീയുടെ സംഭാഷണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് വേണ്ട സമിതിയെ നിയോഗിക്കാം , പരാതിയുമായി വരൂ എന്ന് ആലഞ്ചേരി പറയുന്നുണ്ട്.

വക്കീലിനോട് ഒക്കെ ആലോചിച്ച ശേഷം മാത്രം എന്തെങ്കിലും ചെയ്താല്‍ മതി. പീഡനം സഹിക്കാന്‍ വയ്യാതെ പോരുന്നു എന്നും പറഞ്ഞ് ഇപ്പോള്‍ നേരെ ഇറങ്ങിപ്പോരുക എന്നും അദ്ദേഹം കന്യാസ്ത്രീയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതും ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോപണമുന്നയിച്ച കന്യാസ്​ത്രീയുമായി സീറോ മലബാർ സഭ മേജർ ആർച്ച്​ ബിഷപ്പ്​ മാർ ജോർജ്​ ആലഞ്ചേരി നടത്തിയ ഫോൺ സംഭാഷണം പ്രചരിപ്പിക്കുന്നത്​ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനെന്ന്​ സഭാ കാര്യാലയം അറിയിച്ചു. പ്രചരിക്കുന്ന സംഭാഷണം യാഥാർഥ്യമാണ്​. എന്നാൽ തനിക്ക്​ ലൈംഗിക പീഡനം നേരിട്ടുവെന്ന്​ സംഭാഷണത്തിൽ കന്യാസ്​ത്രീ പറയുന്നില്ല. സന്യാസിനി സമൂഹത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ്​ അവർ പറയുന്നത്​. ഇത്​ പൊലീസിനോടും പത്രക്കുറിപ്പിലും വിശദീകരിച്ചതാണെന്നും സഭാ കാര്യാലയം പറഞ്ഞു.

പൊലീസിനെ ഉടനടി അറിയിച്ച് നടപടി സ്വീകരിക്കേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ച്​ സംഭാഷണത്തിൽ കന്യാസ്​ത്രീ പറഞ്ഞിട്ടില്ല. അതുകൊണ്ട്​ സഭാധികാരികളുമായി ബന്ധപ്പെട്ട്​ മുന്നോട്ടു പോകാൻ നിർദേശിക്കുകയായിരുന്നു. സന്യാസിനി സമൂഹത്തി​​െൻറ മേൽ തനിക്ക്​ അധികാരമില്ലാത്തതിനാൽ വിഷയം അപ്പസ്​തോലിക്​ ന്യൂൺഷോയുടെയോ സി.സി.ബി.​എ പ്രസിഡൻറി​​ൻറയോ ശ്രദ്ധയിൽപ്പെടുത്താന്‍ കർദിനാൾ ഉപദേശിക്കുകയായിരുന്നുവെന്നും സഭ വിശദീകരിച്ചു.

വിശ്വാസികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ്​ സംഭാഷണം പുറത്തു വിട്ടത്​. ഇത്​ സഭാ നേതൃത്വത്തെ അവഹേളിക്കാനാ​ണന്നും കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നു.

Read More >>