അടിയന്തിരാവസ്ഥ ക്രൂരമായ തേര്‍വാഴ്ച്ചയായിരുന്നുവെന്ന് ശ്രീധരന്‍ പിളള

Published On: 2018-06-26T13:30:00+05:30
അടിയന്തിരാവസ്ഥ ക്രൂരമായ തേര്‍വാഴ്ച്ചയായിരുന്നുവെന്ന് ശ്രീധരന്‍ പിളള

കോഴിക്കോട്: അടിയന്തരാവസ്ഥയെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. അടിയന്തരാവസ്ഥക്കെതിരെ കേരളത്തില്‍ സി പി എം നടത്തിയ പ്രവര്‍ത്തനങ്ങളെ നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാധിപത്യത്തിന്റെ ക്രൂരമായ തേര്‍വാഴ്ച്ചയായിരുന്നു അടിയന്തരാവസ്ഥയെന്നും അടിയന്തരാവസ്ഥയിലൂടെ ധാര്‍മിക രാഷ്ട്രീയത്തിന്റെ മരണമണി മുഴക്കുകയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ സി പി എം നടത്തിയ പ്രവര്‍ത്തനം നിഷേധിക്കാനാവില്ല അദ്ദേഹം പറഞ്ഞു. 'അടിയന്തരാവസ്ഥ: ചരിത്രവും വര്‍ത്തമാനവും' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം കൃത്യമായ സമയത്തുതന്നെ ഉണ്ടാകും പ്രസിഡന്റ് സ്ഥാനത്ത് താന്‍ ഒരിക്കലും വരില്ലെന്നും പിളള പറഞ്ഞു. കോഴിക്കോട് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്രീധരന്‍ പിള്ള 'തല്‍സമയ'ത്തോട് സംസാരിക്കുകയായിരുന്നു. പ്രസിഡണ്ട് ആരായിരിക്കുമെന്ന് വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top