മുഖ്യമന്ത്രിക്ക് മോദിയെ കാണാന്‍ അനുമതി

Published On: 2018-07-13 08:30:00.0
മുഖ്യമന്ത്രിക്ക് മോദിയെ കാണാന്‍ അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുമതി ലഭിച്ചു. ഈ മാസം 19ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് അറിയിപ്പ് ലഭിച്ചു. ഭക്ഷ്യസുരക്ഷ, കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

നേരത്തെ നാലുതവണ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം പ്രമേയവും പാസാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച സംഭവം തുടങ്ങിയവയാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യും.

Top Stories
Share it
Top