പിണറായിയിലെ ദുരൂഹമരണങ്ങള്‍: സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published On: 2018-04-25T18:15:00+05:30
പിണറായിയിലെ ദുരൂഹമരണങ്ങള്‍: സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തലശ്ശേരി: പിണറായിലെ ദുരൂഹമരണ കേസിലെ പ്രതി സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രറ്റാണ് കസ്റ്റഡിയില്‍ വിട്ടത്.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞികണ്ണന്‍, അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒരു മകള്‍ക്കും മാതാപിതാക്കള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു.

അവിഹിത ബന്ധത്തിന് വീട്ടുകാര്‍ തടസ്സമാവാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിനു മൊഴി നല്‍കി.

Top Stories
Share it
Top