പിണറായിയില്‍ ഉനൈസ് മരിച്ചത് പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് റിപോര്‍ട്ട് 

കണ്ണൂര്‍: കണ്ണൂരിലെ പിണറായിയില്‍ പോലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചതായി റിപോര്‍ട്ട്. മെയ് രണ്ടിന് ഉനൈസ് എന്ന യുവാവ് മരിച്ചത് പോലീസ്...

പിണറായിയില്‍ ഉനൈസ് മരിച്ചത് പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് റിപോര്‍ട്ട് 

കണ്ണൂര്‍: കണ്ണൂരിലെ പിണറായിയില്‍ പോലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചതായി റിപോര്‍ട്ട്. മെയ് രണ്ടിന് ഉനൈസ് എന്ന യുവാവ് മരിച്ചത് പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് ആശുപത്രി രേഖകള്‍ പറയുന്നു. ഓട്ടോ ഡ്രൈവറായ ഉനൈസിനെ രണ്ടു മാസങ്ങള്‍ക്കു മുമ്പ് (ഫെബ്രുവരി 21) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിട്ടയച്ച ശേഷം ഉനൈസ് രണ്ടുമാസത്തോളം കിടപ്പിലായിരുന്നെന്നും പിന്നീട് മരിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കളിപ്പോള്‍. ഭാര്യാപിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് എടക്കാട്ട് ഉനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന നിലയിലാണ് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Story by
Read More >>