നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കിയല്ല നടപടി സ്വീകരിച്ചത്: മുഖ്യമന്ത്രി

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെ നടപടിയെടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി...

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കിയല്ല നടപടി സ്വീകരിച്ചത്: മുഖ്യമന്ത്രി

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെ നടപടിയെടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണത്തിൽ പൊലീസിന് കൂച്ചുവിലങ്ങൊന്നുമുണ്ടായിരുന്നില്ല. ക്രമസമാധാന പാലനത്തിലും സ്ത്രീ സുരക്ഷയിലും കേരളം ഒന്നാം സ്ഥാനത്താണ്.

സ്ത്രീകൾക്കെതിരെ അതിക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും സംസ്ഥാനത്ത് കുറഞ്ഞു. പൊലീസിന്റെ കാര്യക്ഷമതയും സാങ്കേതികവിദ്യയുടെ വളർച്ചയും സേനയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കുറഞ്ഞതുമാണ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സഹായിച്ചതെന്നും പിണറായി പറഞ്ഞു. കണ്ണൂർ പിണറായിൽ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.