പോലീസ് മാറേണ്ടത് ഉത്തരവുകളിലൂടെയല്ല മറിച്ച് സംസ്കാരത്തിലൂടെ: മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാന പോലീസ് മാറേണ്ടത് ഏതെങ്കിലും ഉത്തരവുകളിലൂടെയല്ല മറിച്ച് സംസ്കാരത്തിലൂടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു...

പോലീസ് മാറേണ്ടത് ഉത്തരവുകളിലൂടെയല്ല മറിച്ച് സംസ്കാരത്തിലൂടെ: മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാന പോലീസ് മാറേണ്ടത് ഏതെങ്കിലും ഉത്തരവുകളിലൂടെയല്ല മറിച്ച് സംസ്കാരത്തിലൂടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു സ്ത്രീക്കും വിശ്വസിക്കാവുന്ന രീതിയില്‍ കയറിചെല്ലാവുന്ന കേന്ദ്രമായി പോലീസ് സ്റ്റേഷന്‍ മാറണം. മൂന്നാം മുറയും അഴിമതിയും അംഗീകരിക്കാനാവില്ല.

എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. തെറ്റ് ചെയ്യുന്നത് എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുകയാണ് സർക്കാർ. അഴിമതിയും മൂന്നാം മുറയും പോലീസ് സേനയില്‍ നിന്ന് തുടച്ചുനീക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്, അതു ഗൗരവകരമാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പോലീസുകാരെ വീട്ടാവശ്യങ്ങള്‍ക്കും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂർണമായും അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല. പോലീസിലെ അടിമപ്പണി പൂർണമായും അവസാനിപ്പിക്കുമെന്നും കെ എസ് ശബരിനാഥന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Story by
Read More >>