എതിർക്കുന്നവരെ ഇല്ലാതാക്കാന്‍ ദ്യശ്യമാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണു ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹം ഇന്ന് പലതരത്തിലുള്ള...

എതിർക്കുന്നവരെ ഇല്ലാതാക്കാന്‍ ദ്യശ്യമാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണു ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാകുന്നു, മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ സമൂഹം അധഃപതിക്കുമെന്നും മുഖ്യമന്ത‌്രി പറഞ്ഞു. വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രഥമസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പണ്ടുകാലത്ത് ഒരു ദിവസത്തെ മുഴുവന്‍ ശ്രമഫലമാണ് പിറ്റേ ദിവസത്തെ പത്രം. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ വന്നതോടെ ഇതൊരു മത്സരമായി മാറി. ഇതോടെ ആരാണ് ആദ്യമെന്ന തലത്തിലേക്ക് വാര്‍ത്താരീതി മാറിയെന്നും പിണറായി പറഞ്ഞു. ഇത് വാസ്തവം തിരിച്ചറിയുന്നതിനുള്ള അവസരം മാധ്യമപ്രവർത്തകരിൽ നിന്ന് ഇല്ലാതായി. എങ്ങനെയായിരിക്കണം മാധ്യമ പ്രവര്‍ത്തനമെന്ന് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകർക്ക് പറഞ്ഞ് കൊടുക്കാന്‍ പഴയ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More >>