കേരളത്തിലെത്തുന്ന മത്സ്യം പൂര്‍ണമായും പരിശോധിക്കും: മുഖ്യമന്ത്രി

Published On: 30 Jun 2018 2:30 PM GMT
കേരളത്തിലെത്തുന്ന മത്സ്യം പൂര്‍ണമായും പരിശോധിക്കും: മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിലേക്ക് എത്തിക്കുന്ന മത്സ്യം പരിശോധിക്കുന്ന നടപടി പൂര്‍ണതയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം താഴെ ചമ്പാട് ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം കഴിക്കുന്ന പലതിലും വിഷാംശം കണ്ടെത്തുകയാണ്. സുരക്ഷിതമെന്ന് കരുതി കഴിക്കുന്ന മത്സ്യത്തിൽവരെ വിഷമാണ്. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം എന്നാല്‍ നാടിന്റെ സ്വച്ഛത അതേ പോലെ നിലനിര്‍ത്തുകയാണ്.

നാടിന്റെ തനിമയില്‍ ഏറ്റവും പ്രധാനം പരിസരം ശുചിയായി വെക്കുകയാണ്. മാലിന്യങ്ങള്‍ മൂലം നമ്മള്‍ കുടിക്കുന്ന വെള്ളം പോലും മലിനമാവുകയാണ്. മാലിന്യങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലാണ് പകര്‍ച്ചവ്യാധികളും പെരുകുന്നത്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്ലതുപോലെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top Stories
Share it
Top