അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവർ: മുഖ്യമന്ത്രി

Published On: 2 July 2018 9:30 AM GMT
അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവർ: മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും പിണറായി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസിൽ ഉണ്ടായത്. പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് തകർക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സർക്കാർ കർശനമായി നേരിടുമെന്നും പിണറായി സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

Top Stories
Share it
Top