മുഖ്യമന്ത്രിയുടെ തീവ്രവാദി പരാമര്‍ശം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published On: 8 Jun 2018 4:45 AM GMT
മുഖ്യമന്ത്രിയുടെ തീവ്രവാദി പരാമര്‍ശം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ആലുവ എടത്തല സംഭവത്തില്‍ പ്രതിഷേധിച്ചവരില്‍ തീവ്രവാദ സ്വഭാവമുള്ളവരുണ്ടെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയക്ക് അകത്തും പുറത്തും അപമാനകരമെന്ന് പ്രതിപക്ഷം പറഞ്ഞു. അതേസമയം, ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്, ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.

എന്നാല്‍ ആലുവയില്‍ പൊലീസിനെ ആക്രമിച്ചവരില്‍ തീവ്രവാദികളും ഉണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്ന് മുഖ്യമന്ത്രി. ഇവരില്‍ ഒരാള്‍ക്കെതിരെ യുഎപിഎ കേസുണ്ട്. ഇക്കാര്യം തുറന്നുകാട്ടാനാണ് ശ്രമിച്ചത്. ആലുവക്കാര്‍ തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

Top Stories
Share it
Top