മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

Published On: 12 May 2018 9:15 AM GMT
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

കാഞ്ഞങ്ങാട്: കാസര്‍ഗോഡ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മാധ്യമങ്ങളെ ഇറക്കിവിട്ടത്. മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷ പ്രസംഗവും മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും കഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിച്ചത്.

എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍ നിന്ന്ഇറങ്ങി വന്ന് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്നു ആവശ്യപ്പെടുകയായിരുന്നു. കാരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Top Stories
Share it
Top