ഗസലിനെ ജനപ്രിയമാക്കുന്നതില്‍ ഉമ്പായി വലിയ പങ്ക് വഹിച്ചു- മുഖ്യമന്ത്രി

Published On: 2018-08-01T18:45:00+05:30
ഗസലിനെ ജനപ്രിയമാക്കുന്നതില്‍ ഉമ്പായി വലിയ പങ്ക് വഹിച്ചു- മുഖ്യമന്ത്രി

വെബ്ഡെസ്ക്ക്: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് നിറഞ്ഞുനിന്ന ഉമ്പായി ഗസലിനെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആളാണെന്നും. ആലാപനത്തില്‍ തന്‍റേതായ ശൈലി രൂപപ്പെടുത്തിയ ഉമ്പായിയുടെ വേര്‍പാട് സംഗീതമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ധേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Top Stories
Share it
Top