വനനിയമം അട്ടിമറിച്ച് സർക്കാർ; തോട്ടങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് വന നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന്...

വനനിയമം അട്ടിമറിച്ച് സർക്കാർ; തോട്ടങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് വന നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം.

നേരത്തെ തന്നെ കശുമാവ്, കാപ്പി, എലം തുടങ്ങിയ നാണ്യവിളകളെ പരിസ്ഥിതിലോല നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള്‍ എല്ലാ തരം തോട്ടങ്ങളേയും നിയമത്തില്‍ നിന്നൊഴിവാക്കിയത്. ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി മാറുമെന്നാണ് 2000 ത്തിലെ വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ് ആക്ടില്‍ പറയുന്നത്. എന്നാല്‍ ഈ തോട്ടങ്ങള്‍ നിയമത്തില്‍ നിന്ന് പുറത്താകുന്നതോടെ വ്യാപകമായ മരംമുറിക്ക് കാരണമെന്നുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതി. ഈ തീരുമാനം കോടതിയിലെ കയ്യേറ്റ കേസുകളിലും തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.

ഇതു കൂടാതെ തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനും പ്ലാന്റേഷന്‍ ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More >>