കോട്ടയത്തെ ദുരഭിമാന കൊലപാതകം: പോലിസിനെ തള്ളി പിണറായി

Published On: 2018-05-29 14:00:00.0
കോട്ടയത്തെ ദുരഭിമാന കൊലപാതകം: പോലിസിനെ തള്ളി പിണറായി

തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലപാതക്കത്തിന് ഇരയായ കെവിൻെറ മരണത്തില്‍ പോലിസിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിൽ എസ്ഐക്കും സിഐക്കും ​ഗുരുതര വീഴ്ച പറ്റിയെന്നും തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ സിഐ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെവിന്‍റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തതാണെന്നും കാലത്തിൻെറ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസിലായില്ലെന്നും പിണറായി പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനും സർക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നതായും പിണറായി ആരോപിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത് അത് അവർ ഓർക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്നെന്നും ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു. കൊല്ലത്തെ പൊതുപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Top Stories
Share it
Top