മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിക്കാന്‍ ഊര്‍ജിത നടപടി: മുഖ്യമന്ത്രി

Published On: 2018-03-07T15:15:00+05:30
മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിക്കാന്‍ ഊര്‍ജിത നടപടി: മുഖ്യമന്ത്രി

മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിച്ച ് നിര്‍മാണ മേഖല സജീവമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഫലമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷാമ ത്തിന് അല്പം അയവ് വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായമന്ത്രി എ.സി. മൊയ്തീന്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Top Stories
Share it
Top