മുഖ്യമന്ത്രിയുടെ വാദം തെറ്റ്; സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐയെന്ന് രേഖകള്‍

Published On: 28 May 2018 11:00 AM GMT
മുഖ്യമന്ത്രിയുടെ വാദം തെറ്റ്; സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐയെന്ന് രേഖകള്‍

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവും ഉള്‍പ്പെട്ടിരുന്നതായി രേഖകള്‍. തന്റെ സുരക്ഷയ്ക്ക് പ്രത്യേക അന്വേഷണ സംഘമുണ്ടെന്നും യുവാവിന്റെ മരണവുമായി കൂട്ടിക്കുഴക്കേണ്ടെന്നുമായിരുന്നു നേരത്തെ സംഭവത്തെ പറ്റി മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയിലായിരുന്നു എം.എസ് ഷിബു മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.

കെവിനെ തട്ടികൊണ്ടുപോയതില്‍ പരാതിയുമായി ഭാര്യയും പിതാവും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്.ഐ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലായിരുന്നുവെന്നും വൈകീട്ട് അന്വേഷിക്കാമെന്നുമായിരുന്നു മറുപടി. നേരത്തെ മുഖ്യമന്ത്രിയോട് ഇക്കാര്യം മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണെന്നും സംഭവവുമായി കൂട്ടികുഴക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പരാതി സ്വീകരിക്കാന്‍ വൈകിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐയെയും എ.എസ്.ഐയെയും സസ്‌പെന്റ് ചെയ്യുകയും കോട്ടയം എസ്.പിയെ സ്ഥലം മാറ്റുകയും ചെയ്തു.

Top Stories
Share it
Top